പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ല; വെള്ളാപ്പളളി

ശബരിമലയിലെ യുവതീപ്രവേശന ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം?ഗ ബെഞ്ചിന് നേതൃത്വം നല്‍കും. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിധി നടപ്പാക്കരുത്, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ല. SNDP നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്.
സര്‍ക്കാര്‍ തിരുത്തണം, തിരുത്തേണ്ടത് തിരുത്തണം. ജന വികാരം സര്‍ക്കാര്‍ കണ്ടതല്ലേ. അന്ന് അനുകൂലിച്ചവര്‍ ഇന്ന് എതിര്‍ത്തു തുടങ്ങി. ജി സുകുമാരന്‍ നായരും വിഷയത്തില്‍ അഭിപ്രായം പറഞ്ഞു. എല്ലാം കേട്ടിട്ട് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം, കണക്കുകളിലെ ശെരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ല, SNDP സ്ത്രീ പ്രവേശനത്തിന് എതിര്; വെള്ളാപ്പള്ളി നടേശന്‍
ശബരിമലയിലെ യുവതീപ്രവേശന ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരി?ഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം?ഗ ബെഞ്ചിന് നേതൃത്വം നല്‍കും. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിധി നടപ്പാക്കരുത്, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ല. SNDP നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്.
സര്‍ക്കാര്‍ തിരുത്തണം, തിരുത്തേണ്ടത് തിരുത്തണം. ജന വികാരം സര്‍ക്കാര്‍ കണ്ടതല്ലേ. അന്ന് അനുകൂലിച്ചവര്‍ ഇന്ന് എതിര്‍ത്തു തുടങ്ങി. ജി സുകുമാരന്‍ നായരും വിഷയത്തില്‍ അഭിപ്രായം പറഞ്ഞു. എല്ലാം കേട്ടിട്ട് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം, കണക്കുകളിലെ ശെരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന മുന്‍ നിലപാട് തിരുത്തണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍ എസ് എസ് നിലപാടില്‍ മാറ്റമില്ല. ഈ സര്‍ക്കാര്‍ നിലവില്‍ ആചാരങ്ങളില്‍ മാറ്റമില്ലാതെ കഴിഞ്ഞ 6 വര്‍ഷമായി മുന്നോട്ടു പോകുന്നു.
കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴാണ് ഈ കേസില്‍ വന്നത്. കേന്ദ്രം കേസില്‍ എങ്ങിനെയാണ് ഇടപെടാന്‍ പോകുന്നതെന്ന കാര്യത്തില്‍ ഒരു ധാരണയും ഇല്ല. സംസ്ഥാന സര്‍ക്കാര്‍ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടി ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്തല്ല പുരോഗമന ചിന്ത വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി