പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്തുനിര്‍ത്തും: ഇടതുപക്ഷത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്തുനിര്‍ത്തുമെന്ന് കെ സി വേണുഗോപാല്‍ എം.പി. പറഞ്ഞു. ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കാണ് ഇപ്പോള്‍ വേദന ഏറ്റിരിക്കുന്നതെന്നും, ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. അത്തരക്കാരെ യുഡിഎഫ് സ്വീകരിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ജയന് ചേര്‍ത്തലയുടെ കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ച്കാത്തിരുന്ന് കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം.നെതിരെ വേണുഗോപാല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലേജ്ഡ് ക്ലാസ് സിപിഐഎം ഗുണ്ടകളാണെന്നും, അവര്‍ക്കു മാത്രമാണ് ഇവിടെ സംരക്ഷണം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തില്‍ പൊലീസ് എങ്ങനെ നീതി നടപ്പാക്കുമെന്ന് ചോദിച്ചും അദ്ദേഹം രംഗത്തെത്തി.
മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. മണി ശങ്കര്‍ അയ്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ഏറെ വേദനിപ്പിക്കുന്ന വിഷയമാണെന്നും, കര്‍ഷകരെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചുവെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.




