എന്‍ വാസുവിന് ജാമ്യം അനുവദിച്ചതില്‍ അത്ഭുതമില്ലെന്ന് കെ മുരളീധരന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്‍ വാസുവിന് ജാമ്യം അനുവദിച്ചതില്‍ അത്ഭുതമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമലയിലെ സ്വര്‍ണ്ണം കട്ടതിലല്ല ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. യുഡിഎഫുകാരെ പിടിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോയെന്നാണ് എസ്ഐടി നോക്കിക്കൊണ്ടിരിക്കുന്നത്. എസ്ഐടി നോക്കുകുത്തിയായി മാറിയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സത്യം പുറത്തുവരില്ലെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
‘ജാമ്യം ലഭിച്ചതില്‍ അത്ഭുതമില്ല. ശബരിമലയിലെ സ്വര്‍ണ്ണം കട്ടതിലല്ല അന്വേഷണം നടക്കുന്നത്. യുഡിഎഫുകാരെ പിടിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോയെന്നാണ് എസ്ഐടി നോക്കിക്കൊണ്ടിരിക്കുന്നത്. കുറച്ച് കഴിഞ്ഞാല്‍ പത്മകുമാറും പുറത്തിറങ്ങും. ഈ സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം സത്യം പുറത്തുവരില്ല. അതിന്റെ ഉദാഹരണമാണ് വാസുവിന് ജാമ്യം കിട്ടിയത്. കുറച്ചുദിവസം കഴിഞ്ഞാല്‍ പത്മകുമാറിനും ജാമ്യം കിട്ടും. എസ്ഐടി നോക്കുകുത്തിയായി മാറി. എല്ലാ പ്രതികളും പുറത്തിറങ്ങിയാല്‍ എന്ത് കേസ് അന്വേഷിക്കാനാ. പത്മകുമാറും പുറത്തിറങ്ങിയാല്‍ ഒരു പ്രതിയും ജയിലിനകത്ത് ഉണ്ടാകില്ല. കുറ്റപത്രം വരുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിയും’, കെ മുരളീധരന്‍ പറഞ്ഞു.




