KeralaPolitics

ദീപക്കിൻ്റെ മരണം: ഷിംജിതക്കായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. അഞ്ചിന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നതായിരിക്കും.

ഷിംജിത ബോധപൂർവം നടത്തിയ കുറ്റകൃത്യമാണ് സംഭവത്തിനിടയായതെന്നും, സമൂഹമാധ്യമങ്ങളിലുണ്ടായ കടുത്ത അധിക്ഷേപമാണ് ദീപക്കിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന കുടുംബത്തിന്റെ ആവശ്യം നേരത്തെ കോടതി അംഗീകരിച്ചാണ് ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ദീപക്കിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കിയതായും കോടതി നിരീക്ഷിച്ചു.

കേസന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും, രാഷ്ട്രീയ പാർട്ടി നേതാവായ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button