Kerala
ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റില്‍ ചരിത്രത്തില്‍ കാണാത്ത അവഗണനയാണെന്നും, കേരളം ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന
ഏഴ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട് പകതീര്‍ക്കുകയാണ് ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല. അതിവേഗ പാത, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശേരി-മൈസൂര്‍, കാഞ്ഞങ്ങാട്-കാണിപ്പയ്യൂര്‍ റെയില്‍പ്പാതകള്‍, വര്‍ഷങ്ങളായി സ്ഥലമേറ്റെടുത്ത് കാത്തിരിക്കുന്ന എയിംസ്, റബ്ബറിനും പരമ്പരാഗത മേഖലയ്ക്കുമുള്ള സഹായങ്ങള്‍, നെല്ലിന് സംഭരണ വിലയുയര്‍ത്തല്‍ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.


