News

യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍

യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്ന് വിശേഷിപ്പിക്കുന്ന കരാര്‍ പൂര്‍ത്തിയായി. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഈ കരാറിന്റെ പ്രയോജനം ലഭിക്കും. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തമാകും. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങള്‍ അടങ്ങുന്നതാണ് യൂറോപ്യന്‍ യൂണിയന്‍. കരാര്‍ പ്രകാരം ഇന്ത്യക്ക് പുതിയ കമ്പോളങ്ങള്‍ ലഭിക്കും. യൂറോപ്യന്‍ യൂണിയന്‍ വഴി ലോകത്തെ 27 രാജ്യങ്ങളിലെ കമ്പോളങ്ങള്‍ ഇന്ത്യക്ക് ലഭിക്കുന്നത്.

ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഈ കരാര്‍ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ കരാര്‍ ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നില്‍ ഒരു ഭാഗവും ഉള്‍ക്കൊള്ളുന്നു.ഈ കരാറിലൂടെ ഉല്‍പ്പാദന മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കും.ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള ഓരോ നിക്ഷേപകന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നും മോദി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button