വി കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു

കണ്ണൂര്‍: പൊലീസിനെ ബോംബറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സി പി എം കൗണ്‍സിലര്‍ കൂടിയായ പ്രതി വി കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വി കെ നിഷാദ് അടിയന്തര പരോളിലാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. പരോള്‍ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാല്‍ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന സി പി എം പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തു.
പിതാവിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പരോള്‍ നേടിയ നിഷാദ്, ഇന്നലെ പ്രകടനം പൂര്‍ത്തിയാക്കിയ ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചു കയറിയത്. നിഷാദ് സി പി എം പ്രകടനത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പരോള്‍ ചട്ടലംഘനം വ്യക്തമായതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്.




