KeralaNews

ശബരിമല സ്വർണ മോഷണക്കേസ്: തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവരെ എസ് ഐ ടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യംചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായകമായിട്ടുള്ള വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചിട്ടുള്ളതായാണ് സൂചന. അതേസമയം കൊടിമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാര്യങ്ങൾ വേഗത്തിലാക്കാനാണ് എസ് ഐ ടി ആലോചന. 2017ലെ ദേവസ്വം ബോർഡ് അംഗങ്ങളെ അതിൻ്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

അതേസമയം, ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട ഇ ഡി റെയ്‌ഡില്‍ പ്രതികളിൽ നിന്ന് കണ്ടു കെട്ടിയ 1.3 കോടി രൂപയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു.സ്മാർട്ട്‌ ക്രിയേഷൻസിൽ നിന്നും 100 ഗ്രാം സ്വർണകട്ടികളും പിടിച്ചെടുത്തു. സ്വർണം ചെമ്പാക്കിയ രേഖയും റെയ്‌ഡില്‍ കണ്ടെത്തിയെന്ന് ഇ ഡി പറഞ്ഞു.

ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button