എന്‍ഡിടിവി സര്‍വ്വേയില്‍ തന്റെ പേരില്ലാത്തതില്‍ സന്തോഷമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എന്‍ഡിടിവി സര്‍വ്വേയില്‍ തന്റെ പേരില്ലാത്തതില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത്. പാര്‍ട്ടി സര്‍വേ നടത്തുന്നില്ല . യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എന്‍ഡിടിവി വോട്ട് വൈബ് സര്‍വ്വേ ഫലം. 50% അധികം ജനങ്ങള്‍ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളാണ്. മോശം എന്ന് പറയുന്നത് 20 ശതമാനം പേരും.
40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേര്‍ വിഡി സതീശന് പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെ കെ ശൈലജയെ 16 ശതമാനംപേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്. യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടുനേടുമെന്നാണ് സര്‍വ്വേ ഫലത്തില്‍ പറയുന്നത്. എല്‍ഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സര്‍വ്വേയില്‍ പറയുന്നു.




