News
ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബസില്‍ ലൈംഗികാതിക്രമം ആരോപണമുയര്‍ത്തിയ യുവതിയുടെ വീഡിയോയക്ക് പിന്നാലെ കോഴിക്കോട് സ്വദേശിയായ ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി നാടുവിടാനുള്ള സാധ്യത ഉയര്‍ന്നതോടെയാണ് നടപടി.
റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പ്രദര്‍ശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. സംഭവത്തിന് ശേഷം യുവതിയുടെ വടകരയിലെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നെങ്കിലും പിന്നീട് അറസ്റ്റ് ഭയന്നാണ് ഷിംജിത മുങ്ങിയതെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായും കണ്ടെത്തി.
ആദ്യഘട്ടത്തില്‍ അഭിഭാഷകനെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം അന്വേഷിക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് നടപടികള്‍ വേഗത്തിലാക്കി. അതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.




