ശബരിമല സ്വര്‍ണകൊള്ളയില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം അനിവാര്യം; കെ സുരേന്ദ്രന്‍

ശബരിമല സ്വര്‍ണകൊള്ളയില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം അനിവാര്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അതാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. SIT അന്വേഷണത്തില്‍ പ്രമുഖരെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. പ്രമുഖര്‍ പങ്കാളികള്‍ ആണ് എന്ന് ബോധ്യമായപ്പോഴാണ് ഇടപെടല്‍ ഉണ്ടായത്.
മുകളില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടാകുന്നു. കടകംപള്ളിയെ രക്ഷിക്കാന്‍ ആണ് രണ്ട് ഉദ്യോഗസ്ഥരെ SIT യില്‍ ഉള്‍പ്പെടുത്തിയത്. സിപിഎം പോരാളികള്‍ ആയ രണ്ട് പേരെയാണ് ഉള്‍പ്പെടുത്തിയത്. ഇത് അന്വേഷണം ആട്ടിമറിക്കാന്‍ ആണ്.
ശങ്കര്‍ ദാസിലേക്ക് എത്താതത് ഇടപെടലിന്റെ ഭാഗം ആണ്. രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ ആദ്യം കേരളം വലിയ വിലകൊടുത്തില്ല. എന്നാല്‍ പിന്നീട് ഗൗരവം ഉള്ളത് എന്ന് മനസിലായിഅന്തര്‍ദേശീയ ബന്ധം ആണ് രമേശ് ചെന്നിത്തല ചൂണ്ടികാട്ടിയത്. ഇപ്പോള്‍ കൂടുതല്‍ സ്വര്‍ണം സ്വര്‍ണം കടത്തിയതായി വ്യക്തമാകുകയാണ്.
സാധാരണ കൊള്ളയോ കവര്‍ച്ചയോ അല്ല നടന്നത്. സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ സോണിയക്കൊപ്പം നിന്ന ഫോട്ടോ. ആദ്യം അത് വലിയ കാര്യമായി ആരും കണ്ടില്ല. എന്നാല്‍ അന്തര്‍ദേശീയ ബന്ധം പുറത്ത് വരുമ്പോള്‍ ആണ് അതിന്റെ ഗൗരവം മനസ്സിലാകുന്നത്. ഏത് കാലഘട്ടത്തില്‍ ആണ് പോറ്റി സോണിയയെ കണ്ടത് എന്നത് ഗൗരവം ഉള്ളത്.
സന്ദര്‍ശനം നടന്നത് സ്വര്‍ണ്ണം എവിടെ വിക്കണണം എന്നതിന് വഴിയൊരുക്കാന്‍. കട്ടത് കേരളത്തിലെ മന്ത്രിമാരെ സ്വാധീനിച്ച്. ഇന്ത്യയില്‍ നിന്ന് കടത്തിയത് സോണിയ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് സഹായത്തില്‍. ഇറ്റലിയില്‍ സോണിയ ഗാന്ധിയുടെ ബന്ധുക്കള്‍ക്ക് പുരാവസ്തു ഇടപാടുകള്‍ ഉണ്ട്.
ആന്റോ ആന്റണിയും, അടൂര്‍ പ്രകാശും പോറ്റിയുമായി സോണിയക്കരിക്കിലെത്തിയത് ഇതിന്റെ ഭാഗം. ഇപ്പോള്‍ ഉള്ള പാട്ട് ചില ഭേദഗതി വരുത്തേണ്ടി വരും.സ്വര്‍ണം കട്ടവര്‍ ആരപ്പാ.. സഖാക്കളാണെ അയ്യപ്പ… സ്വര്‍ണം വിറ്റത് ആര്‍ക്കപ്പാ.. കോണ്‍ഗ്രെസിനാണെ അയ്യപ്പാ… എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.




