KeralaNews

കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു; സ്വതന്ത്ര അംഗം പ്രസിഡന്റ്

കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈ കോര്‍ത്തു. ഇതോടെ എല്‍ഡിഎഫ് അധികാരത്തില്‍ നിന്നും പുറത്തായി. രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്ര അംഗം എ പി ഗോപിയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

എട്ട് അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിന് അഞ്ചും ബിജെപിയ്ക്ക് മൂന്നും അംഗങ്ങളും ഉണ്ടായിരുന്നു. യുഡിഎഫും ബിജെപിയും സ്വതന്ത്ര അംഗത്തിനാണ് വോട്ട് ചെയ്തത്.

ഒപ്പത്തിന് ഒപ്പം എത്തി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ സ്വതന്ത്ര അംഗം എ പി ഗോപിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button