Crime
വെളിച്ചപ്പാടിന്റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്
കാസർകോട്: അയൽക്കാർ തമ്മിൽ ഉണ്ടായ അതിർത്തി തർക്കം കലാശിച്ചത് കടിയിൽ. അയൽവാസിയായ വെളിച്ചപ്പാടിന്റെ കടിയേറ്റ് പരിക്കേറ്റ യുവാവ് കാസർകോട് ചന്തേര പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചന്തേര മാണിയാട്ട് കാട്ടൂർ തറവാടിന് സമീപത്തെ പെയിന്റിംഗ് തൊഴിലാളി പി പ്രകാശനാണ് (45) വെളിച്ചപ്പാടിന്റെ കടിയേറ്റത്.
പ്രകാശനെ ചെറുവത്തൂർ കെ എ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.



