
വാളയാറിൽ ആർ എസ് എസ് ആൾക്കൂട്ട അക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാമനാരായണൻ ഭയ്യാറിൻ്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളം വഴി മൃതദേഹവും കുടുംബാംഗങ്ങളെയും ചത്തീസ്ഗണ്ഡിൽ എത്തിക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൻ്റെ ചെലവ് ഉൾപ്പെടെ 10 ലക്ഷം രൂപ നഷ്ടപരിഹാരമാണ് സംസ്ഥാന സർക്കാർ രാംനാരായണൻ ഭയ്യാറിൻ്റെ കുടുംബത്തിന് പ്രഖ്യാപിച്ചത്. രാംനാരായണൻ ഭയ്യാറിൻ്റെ കുടുംബാഗങ്ങളും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായി മന്ത്രി കെ രാജൻ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
അതേസമയം, പാലക്കാട് വാളയാറിൽ അതിക്രൂരമായ ആർഎസ്എസ് ആൾക്കൂട്ട അക്രമത്തെ തുടർന്നാണ് അതിഥി തൊഴിലാളിയായ രാംനാരായണൻ ഭയ്യാർ കൊല്ലപ്പെട്ടത്. ബംഗ്ലാദേശിയല്ലേ എന്നാരോപിച്ചായിരിന്നു ആർഎസ്എസ് ആൾക്കൂട്ടത്തിൻ്റെ അതിക്രൂരമർദ്ദനം. സംഭവത്തിൽ 4 RSS പ്രവർത്തകർ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ എസ് സി, എസ് ടി വകുപ്പുകൾ ചുമത്തണമെന്നും കുടുംബം പറഞ്ഞു. അടുത്ത ക്യാമ്പിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരുമായി ചർച്ച നടത്തിയ ശേഷം പണം കൈമാറും. സംഭവത്തിൽ എസ്ഐടിയുടെ അന്വേഷണം ശക്തമാക്കും. സർക്കാരിൻ്റെ നടപടി തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.




