
ആറു വയസ്സുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.കാക്കൂർ പുന്നശ്ശേരിയിൽ ആണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് . കാക്കൂര്‍ സ്വദേശി അനുവാണ് മകൻ നന്ദ ഹര്‍ഷനെ കൊലപ്പെടുത്തിയത്.
മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിവരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.കാക്കൂർ പോലീസ് വീട്ടിലെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.
പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷം നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപ്രതീക്ഷിതമായി ഉണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.



