KeralaNews

റാഫേല്‍ വിമാനങ്ങളിലെ റഡാറുകള്‍ കേരളത്തില്‍ നിന്നുള്ള കമ്പനി നിര്‍മ്മിക്കും ;പി രാജീവ്

ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍, ഇന്ത്യക്കുവേണ്ടി നിര്‍മിക്കുന്ന 26 റാഫേല്‍ വിമാനങ്ങളിലെ റഡാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കേരളത്തില്‍ നിന്നുള്ള എസ് എഫ് ഒ ടെക്‌നോളജീസ് നേരിയെടുത്തതായി പി രാജീവ്. 26 വിമാനങ്ങള്‍ക്കും ആവശ്യമായ ആര്‍ബിഇ2 എഇഎസ്എ റഡാര്‍ വയേഡ് സ്ട്രക്ചറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കമ്പനി നേടിയതായും മന്ത്രി അറിയിച്ചു.

ഏത് ദുസ്സഹമായ അന്തരീക്ഷത്തിലും ഹൈ റെസല്യൂഷന്‍ 3ഡി ചിത്രങ്ങള്‍ നല്‍കാന്‍ കഴിയുന്ന റഡാറുകള്‍ ശത്രുവിനെ നിരീക്ഷിക്കുന്നതിനും പ്രിസിഷന്‍ അറ്റാക്കിനും സഹായകമാണ്. റഫാല്‍ യുദ്ധവിമാനങ്ങളില്‍ മെയ്ഡ് ഇന്‍ കേരള ഉല്‍പ്പന്നങ്ങളും ഉണ്ടാകുന്നു എന്നത് കേരളത്തിലെ കമ്പനികള്‍ അതിസങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ സജ്ജമാണ് എന്ന് തെളിയിക്കുന്നതുകൂടിയാണ്.

ഏറ്റവും വലിയ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ് കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ് തിരുവനന്തപുരത്തും കളമശ്ശേരിയിലും കാക്കനാട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. 3760 കോടി വിറ്റുവരവുള്ള ഈ കമ്പനി സമീപകാലത്ത് സന്ദര്‍ശിച്ചിരുന്നു. ലോകോത്തര വിമാനങ്ങളിലും മൊബൈല്‍ഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങള്‍ കേരളത്തില്‍ ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഒപ്പം ഐടിഐ, ഡിപ്ലോമ, എഞ്ചിനിയറിങ് ബിരുദധാരികളും പിഎച്ച്ഡിക്കാരുമായ 6000 ത്തിലധികം മലയാളികള്‍ക്ക് തൊഴിലും നല്‍കുന്നു. 30 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഒരുദിവസംപോലും തൊഴില്‍ തടസ്സപ്പെട്ടില്ലെന്നതും ഇത് അഭിമാനമാണെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button