
ഡിജിറ്റൽ, കെടിയു സർവകലാശാലകളിൽ വിസി നിയമന ഉത്തരവിറക്കി ഗവർണർ. KTU സർവകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വി സിയായി സജി ഗോപിനാഥിനെയും നിയമിച്ചു. സുപ്രീംകോടതി നേരിട്ട് വി സി നിയമനം നടത്താനിരിക്കെയാണ് ഗവർണർ നിയമന ഉത്തരവിറക്കിയത്.
സ്ഥിരം വി സിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. ഈ ബുധനാഴ്ചയ്ക്കുള്ളില്‍ ഓരോ പേരുകള്‍ വീതം നല്കാന് സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഒരു പേര് മാത്രം സീല്‍ വെച്ച കവറില്‍ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ചയ്ക്കകം പേര് നല്‍കാനാണ് നിര്‍ദേശം നൽകിയത്. അതിനിടെ ആണ് ഇപ്പോൾ ഗവർണർ വി സി നിയമന ഉത്തരവിറക്കിയിരിക്കുന്നത്.




