തിരുവനന്തപുരം: സംസ്ഥാനത്ത് ചന്ദനമരം മോഷണം വർദ്ധിക്കുന്നതായി കണക്കുകൾ. 2016 മുതൽ 2023 ആഗസ്ത് 10 വരെ സംസ്ഥാനത്ത് 1741 ചന്ദനമരങ്ങൾ മോഷണം പോയത്. ഒരു ചന്ദനമരക്കുറ്റിയും മോഷണം പോയി.
ചന്ദനമരങ്ങൾ നഷ്ടപ്പെട്ടതുവഴി 62, 56, 478 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതികളെ പിടിച്ചത് 389 കേസുകളിൽ മാത്രം. ചന്ദനതടികൾ പിടിച്ചെടുത്തത് 425 കേസുകളിൽ മാത്രം.

അൻവർ സാദത്ത് എം എൽ എ യുടെ ചോദ്യത്തിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് പിണറായി കാലത്ത് മോഷണം പോയ ചന്ദനമരങ്ങളുടെ കണക്കിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്.
- കനത്ത മഴ; മധ്യകേരളത്തില് വ്യാപക നാശനഷ്ടം
- ശക്തമായ മഴ; മൂന്ന് ജില്ലകളില് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
- സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി
- ഗോവിന്ദച്ചാമി റിമാന്ഡില്; വീണ്ടും കണ്ണൂര് സെന്ട്രല് ജയിലില്, തെളിവെടുപ്പ് നടത്തി പൊലീസ്
- സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ മുന്നറിയിപ്പ്; 7 ജില്ലകളില് ഓറഞ്ച് അലര്ട്ട്