News

തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു, ആദ്യ മണിക്കൂറിൽ ഭേദപ്പെട്ട പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെഎസ് ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇന്ന്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിംങ് ആരംഭിച്ചതോടെ രമേശ്‌ ചെന്നിത്തല വോട്ട് ചെയ്യാനെത്തി. കുടുംബത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. യൂത്ത് കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ബിനു ചുള്ളിയലും കൂടെയുണ്ട്. ബിനുവിനും ഇതേ ബൂത്തിലാണ് വോട്ട്.

പോളിങ് ഓഫീസർ കുഴഞ്ഞുവീണു. പത്തനംതിട്ട സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിങ് ഓഫീസർ പി.എസ് സരിൻ ആണ് കുഴഞ്ഞു വീണത്. സരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഡിഎഫ് അഭിമാന വിജയം നേടുമെന്ന് മന്ത്രി പി പ്രസാദ്. മുൻ കാലങ്ങളേക്കാൾ കൂടുതൽ ഇടതു തരംഗമുണ്ട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും. ചില ഇടങ്ങളിൽ യുഡിഎഫ്-ബിജെപി ബാന്ധവം. ഇരു കൂട്ടരും പരസ്പര ധാരണയിൽ സ്ഥാനാർഥികളെ വരെ പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണ് ഈ ബന്ധമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിൽ പോളിങ് ഒരു മണിക്കൂര്‍ പിന്നിട്ടു. തിരുവനന്തപുരത്ത് 7.5 ശതമാനം പോളിങ് ആണ് എട്ടു മണിവരെ രേഖപ്പെടുത്തിയത്.

മറ്റു ജില്ലകളിലെ പോളിങ് ശതമാനം (എട്ടു മണിവരെ)

കൊല്ലം- 7.5%

പത്തനംതിട്ട-8%

ആലപ്പുഴ-8%

കോട്ടയം-8%

ഇടുക്കി-7%

എറണാകുളം-8.5%

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button