തദ്ദേശതെരഞ്ഞെടുപ്പ്; തൃശൂരില്‍ താരപ്രചാരകരുമായി ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ കളം പിടിക്കാന്‍ തൃശൂരില്‍ താര പ്രചാരകരുമായി ബിജെപി. സിനിമാതാരം ഖുശ്ബു തൃശൂരില്‍ റോഡ് ഷോ നയിക്കും. മുതിര്‍ന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രചാരണങ്ങളില്‍ പങ്കെടുക്കും. തൃശൂര്‍ കോര്‍പ്പറേഷന്റെ തെരഞ്ഞെടുപ്പ് ചുമതല സുരേഷ് ഗോപിക്കാണ്.
പുതിയ സംസ്ഥാന നേതൃത്വത്തിന് കീഴില്‍, സംഘടനാപരമായ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. നിലവില്‍ പഞ്ചായത്ത് സീറ്റുകള്‍ നിലനിര്‍ത്തുക എന്നതാണ് മുന്‍ഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളില്‍ സീറ്റുകള്‍ നേടിക്കൊണ്ടോ നിര്‍ണായക പങ്ക് വഹിച്ചോ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും ബിജെപി ആലോചിക്കുന്നു.
സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകള്‍ക്ക് പുറമേ, ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎ) പാലക്കാട്, പന്തളം എന്നീ രണ്ട് മുനിസിപ്പാലിറ്റികളും ഭരിക്കുന്നു.



