KeralaNews

2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തും: വൻവാ​ഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്ന് ബിജെപിയുടെ വാ​ഗ്ദാനം. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക ബിജെപി പുറത്തിറക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 2030 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.

2036ലെ ഒളിംപിക്സ് വേദികളിലൊന്ന് തിരുവനന്തപുരം ആയിരിക്കും. ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നുമെന്ന് പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകുന്നു. അധികാരത്തിലേറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കും. നടപ്പാക്കുന്ന പദ്ധതികളുടെ പ്രോഗ്രസ് കാർഡ് എല്ലാ വർഷവും പുറത്തിറക്കും.

ബിജെപി അധികാരത്തിൽ വന്നാൽ തിരുവനന്തപുരം നഗരത്തെ സാധ്യതകളുടെ ഹബ്ബ് ആക്കി മാറ്റും. വിഴിഞ്ഞം തുറമുഖത്തെ ഗേറ്റ് വേ തുറമുഖമാക്കി മാറ്റും. എല്ലാ വാർഡിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി വാ​ഗ്ദാനങ്ങൾ പ്രകടന പത്രികയിൽ മുന്നോട്ടുവെക്കുന്നുണ്ട്. വികസിത തിരുവനന്തപുരമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button