
കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം എൽഡിഎഫിനുണ്ടാകും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. രണ്ടു വർഗീയ ശക്തികൾ രണ്ടു ഭാഗത്തു നിന്ന് ഞങ്ങളെ നേരിടുന്നു. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫ് മത്സരിക്കുന്നു. മലപ്പുറത്ത് വ്യാപകമായി സഖ്യമുണ്ടാക്കി. മറുഭാഗത്ത് ബിജെപി പച്ചയായ വർഗീയത പറഞ്ഞ് ഞങ്ങളെ നേരിടുന്നു. എന്നാൽ മതേതര വിശ്വാസികൾ ഞങ്ങളോടൊപ്പം ഉറച്ചുനിൽക്കും എന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിനു തന്നെ അടയാളപ്പെടുത്താവുന്ന നേട്ടം കേരളത്തിനുണ്ടായി. ഇപ്പോൾ അതിദാരിദ്ര്യം തുടച്ചുനീക്കി. അടുത്ത അഞ്ചു വർഷം ദാരിദ്ര്യം പൂർണമായി അവസാനിപ്പിക്കും.രാഹുൽ മാങ്കൂട്ടം വിഷയം അതിജീർണതയുടെ വിഷയം എന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ആണ്. രാഹുലിൻ്റെ രാജി നാട് ആവശ്യപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സർക്കാരിനും സി.പി.ഐഎമ്മിനും ഒന്നും മറക്കാനില്ല. ശബരിമലയിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കും. പത്മകുമാറിനെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.



