Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു ; കേരളത്തിന് മുന്നറിയിപ്പ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ (26-10-2025) 140.10 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.


