
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) 2026 ലെ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ (ഇഎസ്ഇ)യുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു.
474 ഒഴിവുകളിലേക്കുള്ള നിയമനത്തിനായുള്ള പ്രാഥമിക പരീക്ഷയുടെ ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചത്. upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പൂർണ്ണ ഷെഡ്യൂൾ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.
ഷെഡ്യൂൾ പ്രകാരം രാവിലെ 9:30 മുതൽ 11:30 വരെ ജനറൽ സ്റ്റഡീസ് ആൻഡ് എഞ്ചിനീയറിംഗ് ആപ്റ്റിറ്റ്യൂഡ് പേപ്പറും (പേപ്പർ-I) ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികോം എഞ്ചിനീയറിംഗ് (വിഷയം സംബന്ധിച്ച പേപ്പറും പരീക്ഷ നടക്കും.
പേപ്പർ I രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതും 200 മാർക്കുള്ളതും പേപ്പർ II മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതും 300 മാർക്കുള്ളതുമാണ്. രണ്ട് പേപ്പറുകളിലും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പുകളും അഡ്മിറ്റ് കാർഡുകളും വന്നിട്ടില്ല. ജനുവരിയോടെ ഇവ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.


