
ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിലൂടെ ഇടതുമുന്നണി നിറവേറ്റിയതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇതിന് കാരണമായത് ദീർഘ വീക്ഷണത്തോടെയുള്ള ഇടത് മുന്നണിയുടെ ഇടപെടലാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഇത് അംഗീകരിക്കാൻ കഴിയാത്തവരാണ് തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തെ ദേശീയ മാധ്യമങ്ങൾ അഭിമാനകരമായ നേട്ടം എന്ന് വിശേഷിപ്പിച്ചപ്പോള്‍ കേരളത്തിലെ ചില മാധ്യമങ്ങൾ വിചിത്രമായ പ്രചരണം ആണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.




