പതിമൂന്നുകാരനെ പീഡിപ്പിച്ച ഉസ്താദ് ഷാക്കിര് ബാഖവി അറസ്റ്റില്
മലപ്പുറം: 13 വയസ്സുകാരനെ നിരന്തരം പീഡിപ്പിച്ചിരുന്ന ഉസ്താദ് മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിര് ബാഖവി അറസ്റ്റിലായി.
മതപ്രഭാഷണ വേദികളിലൂടെയും യൂടൂബ് ചാനലിലൂടെയും വിശ്വാസികളെ ഉത്ബോധിപ്പിച്ചിരുന്നയാളാണ് shakir baqavi mampad.
സ്കൂള് ടീച്ചറോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാക്കിര് അറസ്റ്റിലായത്. തന്നെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയതുകൊണ്ട് പുറത്തുപറയാന് പേടിയായിരുന്നെന്നുമാണ് ഇയാളെക്കുറിച്ച് അധ്യാപികയോടെ കുട്ടി പറഞ്ഞത്.
വിവരമറിഞ്ഞ സ്കൂള് ടീച്ചര് ഇക്കാര്യം പൊലീസില് അറിയിക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തില് കുട്ടിയുടെ പരാതിയില് കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മദ്രസ അധ്യാപകനും അറിയപ്പെടുന്ന മത പ്രഭാഷകനുമാണ് മുഹമ്മദ് ഷാക്കിര് ബാഖവി. സാമൂഹ്യ മാധ്യമങ്ങളില് സജീവമായ പ്രതി, തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭര്ത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില് പ്രഭാഷണങ്ങള് നടത്തിയിട്ടുണ്ട്. പീഡന വിവരം പുറത്ത് വന്നതോടെ പ്രതിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില് ഉയരുന്നത്.
- ധര്മസ്ഥലയില് രണ്ടാംഘട്ട പരിശോധനയില് രണ്ട് തലയോട്ടികള് കൂടി കണ്ടെത്തി
- സുമതി വളവ് വേള്ഡ് ഡിജിറ്റല് പ്രീമിയര് ZEE5-ല് സെപ്റ്റംബര് 26 മുതല്
- രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം; ഔദ്യോഗിക വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ
- സംഘപരിവാർ സംഘടനകൾ നടത്തുന്ന വിശ്വാസ സംഗമം;കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും
- ജലീലിന് ഭ്രാന്ത്; പി.വി അൻവർ