Cinema
നടന് വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 ന് വിനോദ് ബാറിലെത്തിയിരുന്നു.
പിന്നീട്, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- വാളയാര്‍ ആള്‍ക്കൂട്ടക്കൊല;അന്വേഷണം ക്രൈം ബ്രാഞ്ചിന്
- അസമിൽ ട്രെയിനിടിച്ച് എഴ് ആനകൾ ചരിഞ്ഞു
- കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി
- രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി,
- ലൈംഗികാതിക്രമക്കേസ്, പി ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം







