സ്വര്‍ണപ്പാളി വിവാദം: ബിജെപി ജില്ലാ കലക്ടറേറ്റുകളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം. അയ്യപ്പന്റെ സ്വത്ത് സര്‍ക്കാര്‍ കൊള്ളയടിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം. കാസര്‍കോടും കോഴിക്കോടും പാലക്കാടും ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സ്വര്‍ണമോഷണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. കൊല്ലത്ത് നടക്കുന്ന പ്രതിഷേധ പരിപാടി പി കെ കൃഷ്ണദാസും ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരന്‍, അഡ്വ. എസ്. സുരേഷ്, ഇടുക്കിയില്‍ പി സുധീര്‍, കോട്ടയത്ത് അനൂപ് ആന്റണി, സി കൃഷ്ണകുമാര്‍, എറണാകുളത്ത് വി മുരളീധരന്‍, തൃശൂരില്‍ സി.കെ. പത്മനാഭന്‍, പാലക്കാട് – ബി ഗോപാലകൃഷ്ണന്‍, മലപ്പുറം – കെ കെ അനീഷ് കുമാര്‍, വയനാട് – എം ടി രമേശ്, കോഴിക്കോട് – കെ സുരേന്ദ്രന്‍, കണ്ണൂര്‍ – വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കാസര്‍ഗോഡ് – എ പി അബ്ദുള്ളക്കുട്ടി എന്നീ നേതാക്കള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയിരുന്നു.ശബരിമല സ്വര്‍ണ കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വ ബോര്‍ഡ് പ്രസിഡന്റ്റും രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.



