Kerala

സുകുമാരന്‍ നായര്‍ക്കെതിരെ കോലഞ്ചേരിയിലും പ്രതിഷേധ ബോര്‍ഡ്

കൊച്ചി: സുകുമാരന്‍ നായര്‍ക്കെതിരെ എറണാകുളം കോലഞ്ചേരിയിലും പ്രതിഷേധ ബോര്‍ഡ്. 1665 ആം നമ്പര്‍ പാങ്കോട് കരയോഗം ഓഫിസിന് സമീപമാണ് ബോര്‍ഡ്. പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരന്‍ നായരെന്നാണ് ബോര്‍ഡില്‍ വിമര്‍ശനം. സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ട ഓമല്ലൂരില്‍ പ്രതിഷേധം പ്രകടനം നടന്നു. കരയോഗം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്.

അതേസമയം, സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്ന എന്‍എസ്എസ് പ്രസ്താവന സ്വാഗതാര്‍ഹമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. രാഷ്ട്രീയ നിലപാട് പറയാന്‍ എന്‍എസ്എസിന് പ്രാപ്തിയുണ്ട്. സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജി സുകുമാരന്‍ നായര്‍ നല്‍കിയത്. അത് രാഷ്ട്രീയ പിന്തുണയാണോ എന്ന് പറയേണ്ടത് എന്‍എസ്എസ് ആണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, എന്‍എസ്എസ് സമദൂരത്തില്‍ നിന്നു മാറിയിട്ടില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ പറഞ്ഞു. എന്‍എസ്എസ് രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ നേരില്‍ കണ്ടുവെന്നും പിജെ കുര്യന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button