Kerala
അട്ടപ്പാടിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. അരപ്പാറ സ്വദേശിയായ നാസറാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ചയാണ് ആനമൂളി ചെക്ക്‌പോസ്റ്റിന് സമീപം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്.ഓട്ടോറിക്ഷ ഡ്രൈവറായ തച്ചമ്പാറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇയാളുടെ മൊഴിപ്രകാരമാണ് നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണന് (50) വേണ്ടിയാണ് ഓട്ടോറിക്ഷ മാര്‍ഗ്ഗം സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.


