Kerala

കേരളത്തില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: രാജ്യത്ത് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് മണ്‍സൂണ്‍ പിന്മാറ്റം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 2-3 ദിവസങ്ങളില്‍ രാജസ്ഥാനിലെ കൂടുതല്‍ ഭാഗങ്ങളില്‍ നിന്നും കൂടാതെ പഞ്ചാബിന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളില്‍ നിന്നും മണ്‍സൂണ്‍ പിന്മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണയായി സെപ്റ്റംബര്‍ 17-ാം തീയതിയാണ് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് മണ്‍സൂണ്‍ പിന്മാറ്റം തുടങ്ങാറുള്ളത്. എന്നാല്‍ ഇത്തവണ 3 ദിവസം മുന്നേ രാജസ്ഥാനില്‍ നിന്ന് പിന്മാറ്റം ആരംഭിച്ചു. ഇത്തവണ 10 ദിവസം മുന്നേ ഈ മേഖലയില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23 ആയിരുന്നു പിന്മാറ്റ ആരംഭമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 1.5 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന മര്‍ദ്ദ മേഖല രൂപപ്പെടല്‍, തുടര്‍ച്ചയായി 5 ദിവസം മഴ ലഭിക്കാതിരിക്കുക, അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുക എന്നി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മണ്‍സൂണ്‍ പിന്മാറ്റം പ്രഖ്യാപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button