പല്ലുവേദനയുടെ ചികിത്സക്കിടെ മൂന്നര വയസ്സുകാരന് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
തൃശൂര്‍: പല്ല് വേദനയുടെ റൂട്ട് കനാല്‍ ചികിത്സയ്ക്ക് പിന്നാലെ മൂന്നര വയസുകാരന് ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
കെവിന് – ഫെല്‍ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. കുട്ടി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാല്‍ ചെയ്യണമെന്ന് അധികൃതര്‍ പറയുകയും രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് സര്‍ജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നീട് കുട്ടി മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. സര്‍ജറിയ്ക്ക് ശേഷം കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
- പ്രധാനമന്ത്രിയുടെ ആർഎസ്എസ് പരാമർശ പ്രസംഗത്തെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ
- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
- ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരന്
- സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു
- മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
- എ എം എം എ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന്
- ഇന്ത്യ ലാഭകൊതിയാൻമാർ, നടത്തുന്നത് വെറും കച്ചവടം ; ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക രംഗത്ത്
- ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം
- സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം; എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകും: മുഹമ്മദ് ഷര്‍ഷാദ്