മന്ത്രി രാജി വെക്കേണ്ടതില്ല’; വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ

0

ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ. നിലവിലെ വിവാദങ്ങളിൽ മന്ത്രിയുടെ രാജി വയ്ക്കേണ്ടതില്ലായെന്ന് ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിൽ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തിൽ ലത്തീൻ രൂപതാ വക്താവ് ഫാ. സേവ്യർ കുടിയാംശേരി വ്യക്തമാക്കി. ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തിൽ ചോദിക്കുന്നു. ഇത് വിവാദങ്ങൾ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമർശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും പരാമർശം. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകർക്കരുതെന്നും ലത്തീൻ രൂപതാ വക്താവ് ലേഖനത്തിൽ പറയുന്നു.

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന് പിന്നാലെ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. മന്ത്രി രാജി വെക്കണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് ലത്തീൻ സഭയുടെ ലേഖനത്തിൽ വ്യക്തമാക്കുന്നത്. രാജി ആവശ്യപ്പെടാനുള്ള വിഷയമായി ഇത് മാറുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. ഇതിനപ്പുറം ഉണ്ടായിട്ടും രാജി വയ്ക്കാത്ത മന്ത്രിമാരും മുഖ്യമന്ത്രിമാരും നമ്മുക്കുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here