കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഉണ്ടാകാൻ പാടില്ലാത്ത സംഭവം, കൃത്യമായി അന്വേഷിക്കണം: എം എ ബേബി

0

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഉണ്ടാകാൻ പാടില്ലാത്ത സംഭവമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തിൽ ആരോഗ്യ മേഖല മികച്ചതാണ്. അപകടം എന്തുകൊണ്ട് സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കണം. ആരോഗ്യ മന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ ഹാരിസ് മാതൃകപരമായി പ്രവർത്തിക്കുന്ന ഡോക്ടർ ആണെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ രംഗം മികച്ചതാണ്. പ്രയാസങ്ങളിൽ ഒന്ന് മാത്രമാണ് ഹാരിസ് ഡോക്ടർ തുറന്നു പറഞ്ഞത്. കേരളം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ അദ്ദേഹം വിമർശിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങൾ ആണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതാംബ വിവാദത്തിലും അദ്ദേഹം സംസാരിച്ചു. രാജ്ഭവനിലെ പ്രശ്നം കേരളത്തിൽ മാത്രമല്ല, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രശ്‌നമുണ്ടാക്കാൻ മോദിയും അമിത് ഷായും ഗവർണർമാരെ തുറന്നുവിട്ടിരിക്കുന്നു. ഗവർണർമാരെ ബിജെപി സർക്കാർ ദുരുപയോഗപ്പെടുത്തുന്നു. നിയമസഭ പാസാക്കിയ നിയമങ്ങൾക്കനുസരിച്ചാണ് സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത് . മോദിക്ക് കീഴിൽ നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും കേരള ഗവർണർ ഉത്തരവാദിത്വം അനുസരിച്ചു പ്രവർത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here