KeralaNews

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

തൃശൂരില്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് ഫൊറന്‍സിക് സംഘം നിര്‍ണായ തെളിവുകള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കുട്ടികളെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസ് നല്‍കിയ മൊഴി.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മേധാവി ഡോക്ടര്‍ ഉന്മഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായ തെളിവുകള്‍ ശേഖരിച്ചത്. 2021ല്‍ നടന്ന ആദ്യ കുഞ്ഞിന്റെ കൊലപാതകത്തിലാണ് വെള്ളികുളങ്ങരയിലെ അനീഷയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്. ശ്രമകരമായ തെളിവു ശേഖരണത്തില്‍ കുഞ്ഞിന്റെ കൈവിരലിന്റെ അസ്ഥികള്‍ ഉള്‍പ്പെടെ കണ്ടെത്തി. ആമ്പല്ലൂരിലെ ഭവിന്റെ വീട്ടിലാണ് 2024ല്‍ കൊല്ലപ്പെട്ട രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥിഭാഗങ്ങള്‍ക്കായി പരിശോധന നടത്തിയത്. വീടിനോട് ചേര്‍ന്നുള്ള തോടിന് സമീപം അസ്ഥികള്‍ കണ്ടെത്തി. ശേഖരിച്ച അസ്ഥിഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികളുടെ കുറ്റസമ്മതം മൊഴികള്‍ക്കപ്പുറം ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. യൂട്യൂബിന്റെ കൂടി സഹായത്തോടു കൂടിയാണെന്ന് പ്രസവം നടത്തിയത്തെനാണ് അനീഷ പൊലീസിന് മൊഴി നല്‍കി. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചപ്പോള്‍ ലഭിച്ച അറിവുകളും അനീഷക്ക് ഇക്കാര്യത്തില്‍ സഹായകരമായി. രണ്ടുതവണ ഗര്‍ഭിണിയായപ്പോഴും ഗര്‍ഭാവസ്ഥ മറ്റുള്ളവരില്‍ നിന്നും മറച്ചു പിടിക്കാന്‍ ഇറുക്കിയ വസ്ത്രങ്ങള്‍ ഒഴിവാക്കി, വയറില്‍ തുണികെട്ടിയെന്നാണ് അനീഷ പൊലീസിന് നല്‍കിയ വിവരം. കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതിന് മുന്‍പായി ചിത്രങ്ങളും ദൃശ്യങ്ങളും ഫോണില്‍ ചിത്രീകരിച്ചിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button