
പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച്ച ( ജൂൺ 27) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സിബിഎസ്ഇ,ഐസിഎസ്ഇ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള കോളേജുകൾക്ക് അവധിയില്ല.
അതേസമയം സംസ്ഥാനത്ത് അതിതീവ്രമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഒപ്പം പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂര്‍ പാലക്കാട് കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മുന്നറിപ്പായ ഓറഞ്ച് അലര്‍ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു, സാഹചര്യം വിലയിരുത്തി. മഴ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന് വ്യക്തമാക്കി.