KeralaNews

എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ ഇറാനെതിരെ ആക്രമണം നടത്തുന്നത്; ഐക്യരാഷ്ട്രസഭ ഇടപെടണം: മുഖ്യമന്ത്രി

അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇറാനെതിരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകമാകെ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും ഇസ്രയേൽ ആക്രമണം തടയാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇറാൻ-ഇസ്രയേൽ സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യാ ഗവൺമെന്റ് പശ്ചിമേഷ്യയിൽ നീതിക്കും സമാധാനാത്തിനും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരികെ വരാൻ ഉദ്ദേശിക്കുന്ന കേരളീയർക്ക് കേരളഹൗസിൽ താമസൗകര്യമാരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് നോർക്കയെ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതാംബ വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സർക്കാർ നിലപാടാണെന്നും വ്യക്തമാക്കി. അത് ഗവണർക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നത്. രാജ്ഭവൻ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുത്. അത്തരം നീക്കങ്ങൾ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

സാധാരണഗതിയിൽ ഈ നിലപാടൊന്നും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സമുചിതമായി ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ക്യാംപസുകളിലും ഒരേസമയം പരിപാടി നടക്കും. സ്കൂൾ, കോളേജ് തലത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കും. കേരളം ലഹരി വിരുദ്ധ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button