KeralaNews

സ്‌കൂളുകളുകളുടെ സമയമാറ്റം ; ലീഗിനും കോൺഗ്രസിനും വിമർശനം , മുഖ്യമന്ത്രിയിലാണ് പ്രതീക്ഷ : സമസ്ത

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന സമയമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ സമസ്ത. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അവസരവാദ പരമെന്നാണ് വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിന്റെ അർത്ഥം എന്താണെന്നും സമയമാറ്റത്തെ അനുകൂലിക്കുന്നു എന്നാണെങ്കിൽ അത് വിശദീകരിക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയിലും വിദ്യാഭ്യാസ മന്ത്രിയിലും വിശ്വാസമുണ്ട്. കോടതിയെ ബോധ്യപ്പെടുത്തി സർക്കാർ സമയമാറ്റത്തിൽ അനുകൂല നിലപാട് കൊണ്ടുവരണമെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സമസ്തയുടെ പ്രതിപക്ഷത്തിനെതിരെയുള്ള വിമർശനം ചർച്ച ചെയ്യുമെന്ന് കെപിസിസി നിലമ്പൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button