NationalNews

കോവിഡ് ബാധിതരുടെ എണ്ണം 7000 പിന്നിട്ടു, 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് മരണം, മൂന്നെണ്ണം കേരളത്തില്‍

രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉയരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഏഴായിരം കടന്നതായി ആരോഗ്യമന്ത്രാലയം കണക്കുകള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 7154 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 306 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 6 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതില്‍ 3 മരണം കേരളത്തിലാണ്.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

കോവിഡ് രോഗബാധയ്ക്ക് കാരണമായ വൈറസിന്റെ പുതിയ വകഭേദങ്ങളാണ് രാജ്യത്തെ രോഗബാധയുടെ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ജെഎന്‍.1, എന്‍ബി.81, എല്‍എഫ്.7, എക്‌സ്എഫ് സി തുടങ്ങിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ് രോഗബാധ ഉയരാന്‍ കാരണം. ഇവയുടെ വ്യാപനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് കുറവാണെന്നും മുന്നറിയിപ്പ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button