പ്രതീക്ഷകൾ അസ്ഥാനത്ത്? തഗ് ലൈഫിന്റെ കളക്ഷൻ റിപ്പോർട്ട്‌ പുറത്ത്

0

കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് ഇന്നലെയാണ് തിയേറ്ററിലെത്തിയത്. കമലും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈപ്പ്. എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളായിരുന്നു പുറത്തുവന്നത്.

ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിനത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ പുറത്തുവന്നിരിക്കുകയാണ്. 17 കോടിയാണ് ചിത്രത്തിന്‍റെ ഇനിഷ്യൽ കലക്ഷൻ. ചിത്രത്തിന്‍റെ തമിഴ് ഷോകൾ ₹15.4 കോടി നേടിയപ്പോൾ, തെലുങ്ക് ഷോകൾ ₹1.5 കോടിയും ഹിന്ദി ഷോകൾ ₹0.1 കോടിയും മാത്രമാണ് നേടിയതെന്ന് ഫിലിം ട്രേഡ് പോർട്ടലായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.

ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഷങ്കര്‍ ചിത്രം ഇന്ത്യൻ2 വിന്‍റെ പകുതി പോലുമില്ല തഗ് ലൈഫിന്‍റെ ഓപ്പണിങ് കലക്ഷനെന്നാണ് റിപ്പോര്‍ട്ട്. കമല്‍ ഹാസന്‍-ഷങ്കര്‍ കോമ്പോയില്‍ എത്തിയ ഇന്ത്യന്‍ 2 , ഇന്ത്യന്‍ ബോക്സ് ഓഫീസില്‍

ആദ്യ ദിനം 25 കോടി രൂപയാണ് നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘വിക്രം’ 32 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ നേടിയത്. ഈ സിനിമകളുടെ കളക്ഷന്‍ വെച്ച് നോക്കുമ്പോള്‍ തഗ് ലൈഫ് ഏറെ പിന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here