KeralaNews

സംസ്ഥാനത്തെ നദീതീരങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന നദികളിൽ ജാഗ്രതാ നിർദേശം നൽകി. നദീതീരങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേ തുടർന്ന് നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ മണിമലയാറ്റിലാണ് (തോന്ദ്ര സ്റ്റേഷൻ) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ), കാസർഗോഡ് ജില്ലയിഷ മൊഗ്രാൽ (മധുർ സ്റ്റേഷൻ), കോട്ടയം ജില്ലയിൽ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & കോന്നി ജി.ഡി സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ടുള്ളത്.

ഈ സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നാണ് നിർദേശം. ഇതിന് പുറമെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുമാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button