KeralaNewsതിരുവനന്തപുരം
അഭിഭാഷകയെ മർദിച്ച കേസ്: ബെയ്ലിൻ ദാസിന് ജാമ്യം

യുവ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിന് ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി നാലാം ദിവസമാണ് ബെയ്ലിന് ജാമ്യം ലഭിച്ചത്. ഓഫിസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ നടന്ന തർക്കത്തിൽ ഇടപെട്ടപ്പോഴാണ് മർദനം സംഭവിച്ചതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
മെയ് 13ന് ആണ് സ്വന്തം ചേമ്പറിൽ വച്ച് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ മർദിച്ചത്. മൂന്നുദിവസം ഒളിവിൽ കഴിഞ്ഞ ബെയ്ലിനെ മെയ് 16ന് പോലീസ് പിടികൂടുകയായിരുന്നു.