NationalNews

ഇനി മുതല്‍ ഇന്ത്യയുടെ വെള്ളം ഇന്ത്യക്ക്; പാകിസ്ഥാനോട് പ്രധാനമന്ത്രി

സിന്ധുനദീ ജലകരാര്‍ മരവിപ്പിച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി മുതല്‍ ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്തുതന്നെ ഒഴുകുമെന്നും ഇന്ത്യയിലെ വെള്ളം ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുമെന്നും മോദി പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രതികരണം.

ജനാധിപത്യത്തിന് കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഇപ്പോള്‍ അഭിമാനത്തോടെ എല്ലാവര്‍ക്കും പറയാന്‍ കഴിയുമെന്നും മോദി പറഞ്ഞു. രാജ്യം അതിവേഗം പുരഗോതിയിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിന്ധുനദീജലകരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണെന്നും മോദി പറഞ്ഞു. നേരത്തെ രാജ്യത്തിന് അവകാശപ്പെട്ട വെള്ളം പോലും പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇനി മുതല്‍ ഇന്ത്യയിലെ വെള്ളം രാജ്യതാത്പര്യത്തിനായി ഒഴുകുമെന്നും മോദി പറഞ്ഞു.

വഖഫ് നിയമം പരിഷ്‌കരിക്കേണ്ടത് കാലോചിതമായ ആവശ്യമാണ്. എന്നാല്‍ വോട്ടബാങ്ക് ലക്ഷ്യമിടുന്നവരാണ് ഇതിനെ എതിര്‍ക്കുന്നത്. ദരിദ്രരായ മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതിയെന്നും മോദി പറഞ്ഞു. 2047ഓടെ ഇന്ത്യ വികസിത രാജ്യമെന്ന നിലയിലേക്ക് ഉയരുമെന്നും അതിനുള്ള വിഭവങ്ങളും ഇച്ഛാശക്തിയും നമുക്കുണ്ടെന്നും മോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button