Newsതിരുവനന്തപുരം
ദേശീയ കായിക താരം ബാഹുലേയനെ ആദരിച്ച് സി.പി.ഐ ; മന്ത്രി ജി.ആർ അനിൽ ആദരം നൽകി

ദീർഘ ദൂര ഓട്ടക്കാരനും, ദേശീയ കായികതാരവുമായ ബാഹുലേയനെ ആദരിച്ച് സി.പി.ഐ. സി.പി.ഐ പാറശ്ശാല മണ്ഡലം സമ്മേളനത്തിലായിരുന്നു ചടങ്ങ്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലാണ് ചടങ്ങിൽ ബാഹുലേയന് ആദരം നൽകിയത്. ലിംഗ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവാണ് ബാഹുലേയൻ. സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ്.
സി.പി.ഐ ജില്ലാ അസി : സെക്രട്ടറി കെ.എസ് അരുൺ, ജില്ലാ എക്സിക്യൂട്ടീവ് കെ.എസ് മധുസുദനൻ നായർ, സി സുന്ദരേശൻ നായർ, ആനാവൂർ മണികണ്ഠൻ, ധനുവച്ചപുരം പ്രസാദ്, പുത്തെൻകട വിജയൻ, കെ.സി ശശീന്ദ്രബാബു, കെ.ബി രാജേന്ദ്രകുമാർ, ഉഷാ സുരേഷ്, രജനി, എസ്. പി ശ്രീകണ്ഠൻ, കാനക്കോട് ബാലരാജ് തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.