കൊല്ലം ലഹരിക്കടത്ത് കേസ് പിടിയിലായ ബെംഗളൂരു സ്വദേശി സെയ്ദ് അബ്ബാസ് ബാംഗ്ലൂരില്‍ എത്തിയ നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും, മൊബൈല്‍ നമ്പരും കൈക്കലാക്കിയെന്ന് കൊല്ലം സിറ്റി പോലീസ്. ഇത്തരത്തില്‍ കൈക്കലാക്കിയ മൊബൈല്‍ നമ്പരും, ബാങ്ക് അക്കൗണ്ടും, ലഹരി സംഘങ്ങള്‍ക്കും, തട്ടിപ്പ് സംഘങ്ങള്‍ക്കും നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജന്‍സികള്‍.
മാര്‍ച്ച് 22നാണ് 96 ഗ്രാം എം ഡി എം എ യുമായി കൊല്ലം സ്വദേശിനി അനില രവീന്ദ്രന്‍ പോലീസ് പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകാരനായ ബാംഗ്ലൂര്‍ സ്വദേശി സെയ്ദ് അബ്ബാസിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ബെം?ഗളൂരുവില്‍ എത്തിയ ശക്തികുളങ്ങര എസ് എച്ച് ഒ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം സെയ്ദ് അബ്ബാസിനെ പിടികൂടിയതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ബാംഗ്ലൂരില്‍ എത്തുന്ന ഇതരസംസ്ഥാനക്കാരില്‍ നിന്ന് പണം നല്‍കി സെയ്ദ് അബ്ബാസ് ബാങ്ക് അക്കൗണ്ടുകളും, മൊബൈല്‍ നമ്പരും കൈക്കലാക്കും, തുടര്‍ന്ന് മൊബൈല്‍ നമ്പരും, ബാങ്ക് അക്കൗണ്ടും, ലഹരി സംഘങ്ങള്‍ക്കും, വിദേശികള്‍ക്കും കൂടുതല്‍ തുകയ്ക്ക് വില്‍ക്കും. മൊബൈല്‍ നമ്പറും സിം കാര്‍ഡ് എടുത്ത രണ്ടുംകൂടി ഒരുമിച്ച് വില്‍ക്കുമ്പോള്‍ 15,000 മുതല്‍ 25,000 വരെയാണ് വാങ്ങും.
സിപിഐഎം നേതാക്കളുടെ മക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷനും സ്ഥലംമാറ്റവും