എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം

0

കോട്ടയം എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ​ഗുരുതരമാണ്. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

ബസിൽ 33 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകട മേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് ഉയർത്താനുള്ള ശ്രമം നടന്നു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here