കണ്ണൂരില്‍ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ആര്‍.വി മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പി ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും, ജയരാജന്‍ എന്നും ജനമനസില്‍ നിറഞ്ഞുനില്‍ക്കുമെന്നുമാണ് ഫ്‌ലക്‌സ് ബോര്‍ഡിലുള്ളത്.
സിപിഐഎം ശക്തി കേന്ദ്രത്തിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പി ജയരാജന്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
പി.ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം,വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങള്‍ സിപിഐഎം നേരത്തെ വിലക്കിയിരുന്നു.