കനത്ത മഴ : പൊന്മുടി ഇക്കോ ടൂറിസം സെന്‍റർ തല്‍ക്കാലികമായി അടച്ചു

0

മലയോര മേഖലയിൽ ഉള്‍പ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്നും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിലാലും തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോട ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. പൊന്മുടിക്ക് പുറമെ കല്ലാര്‍-മീൻമുട്ടി, പാലോട്-മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.

മഴയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബറായതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന പൊന്മുടിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികള്‍ എത്തുന്നതും ഡിസംബറിലാണ്. പൊന്മുടിയിലേക്കുള്ള ചുരം റോഡിൽ ഉള്‍പ്പെടെ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉള്‍പ്പെടെ നിരവധി പേരാണ് പൊന്മുടിയിലേക്ക് എത്തുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉള്‍പ്പെടെ കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here