National

ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു: അരവിന്ദ് കെജ്‌രിവാൾ

ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു എന്ന് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2012 ഏപ്രിൽ നടന്ന ഏറ്റവും വലിയ അഴിമതി വിരുദ്ധ സമരത്തിൽ നിന്ന് ആരംഭിച്ചതാണ് ഈ പോരാട്ടം. ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആം ആദ്മിക്ക് പണമോ ആൾബലമോ ഉണ്ടായിരുന്നില്ല. ആംആദ്മിയെ തകർക്കാൻ മോദി ശ്രമിച്ചത്തിന്റെ ഫലമാണ് വ്യാജ കേസുകളിൽ ഞങ്ങളെ ജലിലിൽ അടച്ചത്. തനിക്ക് ദില്ലിയിൽ സ്വന്തമായി ഒരു വീട് പോലും ഇല്ല. ജനങ്ങളുടെ ആശിർവാദം മാത്രമാണ് ഏക സമ്പാദ്യം. ബിജെപി അധികാരത്തിലുള്ള ഒരു സംസ്ഥാനത്തും വൈദ്യുതി സൗജന്യമല്ല.

ആരാണ് കള്ളനെന്ന് ജനങ്ങളാണ് പറയേണ്ടത്. താനാണോ, തന്നെ ജയിലിൽ അടച്ചവർ ആണോ? ഇ ഡി, സിബിഐ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ? ഇത് തെറ്റെങ്കിൽ നിർത്താൻ ആവശ്യപ്പെടുമോ എന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനോട് കെജ്‌രിവാൾ ചോദിച്ചു. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉൾപ്പടെ മുതിർന്ന നേതാക്കളെ ഒഴിവാക്കി. അതേസമയം, മോദി തുടരുമെന്ന് അമിത് ഷാ പറയുന്നു. അപ്പോൾ ആ മാനദണ്ഡം മാറ്റുന്നതിനെ ചോദ്യം ചെയ്യുമോ എന്നും ആർഎസ്എസ് തലവൻ പറയണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button