Kerala

വയനാട് ഉരുള്‍പൊട്ടല്‍ ആറ് സ്‌കൂളുകളെ ബാധിച്ചു; ഏറ്റവും വലിയ നാശമുണ്ടായത് വെള്ളാര്‍മല ജിവിഎച്ച്എസ്എസ്സിന് : മന്ത്രി വി ശിവന്‍കുട്ടി

വയനാട് ഉരുള്‍പൊട്ടല്‍ ആറ് സ്‌കൂളുകളെ ബാധിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂളിനാണ് ഏറ്റവും നാശമുണ്ടായതെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനോട് അനുബന്ധിച്ച് വെള്ളാര്‍മല സ്‌കൂളിന്റെ പുനര്‍നിര്‍മ്മാണത്തിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഒരു സ്‌കൂള്‍ നിര്‍മ്മിക്കാന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കേണ്ടതുണ്ട്. കുട്ടികള്‍ക്ക് പാഠപുസ്തകം, പഠനോപകരണങ്ങള്‍, യൂണിഫോമുകള്‍, വസ്ത്രങ്ങള്‍ എല്ലാം വേണം. ആറാം തീയതി രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യോഗം നടക്കും. അവരുടെയെല്ലാം അഭിപ്രായം തേടിയ ശേഷമേ തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button